Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു
12/09/2020
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് , എ ഗ്രേഡ് വിജയം നേടിയ കുട്ടികളെ വിചാര്‍ വിഭാഗ് അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്്, എ ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങ് കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. വിചാര്‍ വിഭാഗ് ചെയര്‍മാനായ ജോണ്‍സണ്‍, കണ്‍വീനര്‍ എം.ഗോപാലകൃഷ്ണന്‍, പ്രണവം ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കുട്ടികള്‍ക്ക് മൊമന്റോയും ബുക്കുകളും ആര്‍ഹരായവര്‍ക്ക് ചെറിയ സാമ്പത്തിക സഹായവും നല്‍കി. മണ്ഡലം മുന്‍ പ്രസിഡന്റുമാരായ രമേശ് പി ദാസ്, വി.പി ബേബി ഐക്കര, യൂ.ബേബി, ഡോ. കെ.സി ബേബി, കുമരന്‍തറ, സുരേഷ് കളപ്പുരയ്ക്കല്‍, ശ്രീകുമാര്‍ പി.വി, ബി.എല്‍ സെബാസ്റ്റ്യന്‍, വിബിമോന്‍, പഞ്ചായത്ത് മുന്‍മെമ്പര്‍ പി.ജെ സെബാസ്്റ്റിയന്‍, ബി.ഗോപാലകൃഷ്ണന്‍ നായര്‍, കെ.ഡി പ്രകാശന്‍, വി.പോപ്പി എന്നിവര്‍ സംസാരിച്ചു. പതിനെട്ട് കുട്ടികള്‍ക്കാണ്് ഉപഹാരങ്ങള്‍ നല്‍കിയത്.