Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ആധുനിക ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
11/09/2020
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ആധുനിക ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോട്ടയം ജില്ലാ പഞ്ചായത്ത് താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ 32 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ ആധുനിക ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രഞ്ജിത്തിന്റെ ശ്രമഫലമായി ലഭിച്ച പദ്ധതിയാണിത്. ആയിരം ചതുരശ്ര ആടി ചുറ്റളവിലാണ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. കുളിക്കാനും വസ്ത്രങ്ങള്‍ മാറാനും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്ക് മുലയൂട്ടുവാനും പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജോസഫ്, മുന്‍ നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ആര്‍.എം.ഒ എസ്.കെ ഷീബ, കെ.ആര്‍ രാജേഷ്, അംബരീഷ് ജി വാസു, ഡോ. വ്യാസ് സുകുമാരന്‍, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.പ്രദീപ്, എസ്.ഇന്ദിരാദേവി, ബിനു, ഗിരീഷ്, ബി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.