Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാന്റ് വിതരണം നടത്തി
11/09/2020
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കരയോഗങ്ങള്‍ക്ക് നായര്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കുന്ന ഗ്രാന്റ് വിതരണം യൂണിയന്‍ പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കരയോഗങ്ങള്‍ക്ക് നായര്‍ സര്‍വ്വീസ് സൊസൈറ്റി യൂണിയന്‍ വഴി നടപ്പാക്കുന്ന ഗ്രാന്റ് വിതരണം പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് യോഗം നടത്തിയത്. ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കരയോഗങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ സെക്രട്ടറിമാര്‍ ഏറ്റുവാങ്ങ്ി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എന്‍.ജി ബാലചന്ദ്രന്‍, സി.പി നാരായണന്‍ നായര്‍, ബി.ശശിധരന്‍, എസ്.പ്രതാപ്, കെ.പി രവികുമാര്‍, കെ.എം നാരായണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.