Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലമോഷണം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് ജല അതോറിററി.
22/03/2016

ജലമോഷണം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് ജല അതോറിററി. ജലമോഷണം തടയുന്നതിനായി വൈക്കം സബ്ഡിവിഷന്‍ തലത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടുത്തുരുത്തി ഡിവിഷന്‍തല സ്‌ക്വാഡുകളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മീററര്‍ ഇല്ലാതെ വെള്ളം എടുക്കല്‍, മീറററിനു മുന്‍മ്പായി ജലം ചോര്‍ത്തല്‍, മോട്ടോര്‍ ഉപയോഗിച്ച് ജലം എടുക്കല്‍, പൊതു ടാപ്പുകളില്‍ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കല്‍ തുടങ്ങിയവ ജലമോഷണത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ സ്‌ക്വാഡ് പരിശോധിച്ച് കണക്ഷന്‍ റദ്ദ് ചെയ്യുകയും, ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പൊതുടാപ്പുകളില്‍ നിന്ന് ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തുന്നത് വര്‍ദ്ധിച്ചു വരുന്നതായി നിരവധി പരാതികള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയുള്ള ടാപ്പുകള്‍ കണ്ടെത്തി റദ്ദ് ചെയ്യുകയും കുററക്കാര്‍ക്കെതിരെ ജലമോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹോസ് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തുവരുകയാണ്. കുടിശ്ശികയുള്ള വാട്ടര്‍ കണക്ഷനുകള്‍ കട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള നോട്ടീസിന്റെ കാലാവധി അവസാനിച്ചതിനാല്‍ അത്തരത്തിലുള്ള വാട്ടര്‍ കണക്ഷനുകള്‍ റദ്ദ് ചെയ്യാനും ആരംഭിച്ചു. കുടിശ്ശികയുള്ള കണക്ഷനുകള്‍ റദ്ദ് ചെയ്ത് റവന്യൂ റിക്കവറി നടപടികളിലൂടെ കുടിശ്ശിക തുക ഈടാക്കി വരുന്നു. ബി.പി.എല്‍ ആനുകൂല്യത്തിനുള്ള അപേക്ഷ നല്‍കിയ ഉപഭോക്താവാണ് ക്രമക്കേട് നടത്തുന്നത് എങ്കില്‍ ആ ഉപഭോക്താവിന്റെ ആനുകൂല്യവും റദ്ദ് ചെയ്യും. വരും ദിവസങ്ങളില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം എല്ലാ ദിവസങ്ങളിലും ഉണ്ടാകുമെന്നും ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ഷീജ, അസി.എഞ്ചിനീയര്‍ മാത്യൂസ് പി എബ്രഹാം എന്നിവര്‍ അറിയിച്ചു.