Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത തലയാഴത്ത് വികസനരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് ബിനോയ് വിശ്വം എം.പി
11/09/2020
സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത തലയാഴത്ത് പത്ത് വനിതകള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീനുകളുടെ വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാഗി പഞ്ചായത്തായി തിരഞ്ഞെടുത്ത തലയാഴത്ത് വികസനരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ്മയാണ് ഓരോ പദ്ധതികളുടെയും വിജയത്തിന് അടിസ്ഥാനമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തലയാഴത്തിനെ സാഗി പഞ്ചായത്തായി തിരഞ്ഞെടുത്തത് ബിനോയ് വിശ്വത്തിന്റെ സംഭാവനയാണ്. പദ്ധതി ഓണ്‍ലൈനിലൂടെ ബിനോയ് വിശ്വം എം.പി യും ജില്ലാ കളക്ടര്‍ എം.അഞ്ജനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പത്ത് വനിതകള്‍ക്ക് തയ്യല്‍ യൂണിറ്റ് അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കുള്ള തയ്യല്‍ മെഷീനുകളുടെ വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്‍ഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് ഈ പദ്ധതി ഏറ്റെടുത്തത്. സാഗി പഞ്ചായത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് 1500 കുടുംബങ്ങള്‍ക്ക് നല്‍കുന്ന ബക്കറ്റ് കമ്പോസ്റ്റ് സിസ്റ്റത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷാനോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.റെജിമോന്‍, എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ്, പി.എസ് മുരളീധരന്‍, പി.എസ് പുഷ്‌ക്കരന്‍, പ്രമീളകുമാരി, പഞ്ചായത്ത് സെക്രട്ടറി എസ്.ദേവീ പാര്‍വ്വതി, മായാ ഷാജി, സന്ധ്യ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.