Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
10/09/2020
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എന്‍.ടി.യൂ.സി വൈക്കം ടൗണ്‍ മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ എ.കെ സോമന്‍ പുരസ്‌കാരത്തിന്റെ വിതരണം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: ഐ.എന്‍.ടി.യൂ.സി വൈക്കം ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ സോമന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐ.എന്‍.ടി.യൂ.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് വിതരണം ഉദ്ഘാടനം ചെയ്തു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യൂ.സി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം പി.വി പ്രസാദ്, ഇടവട്ടം ജയകുമാര്‍, എം.ടി അനില്‍കുമാര്‍, കെ.കെ സചിവോത്തമന്‍, വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, ജിജി പുന്നപ്പുഴി, ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.