Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി രോഹിണി ഉത്സവം ആഘോഷിച്ചു.
10/09/2020
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി മണ്ഡപത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നു.


വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം ആഘോഷിച്ചു. അഭിഷേകം, പാല്‍ക്കുടം, പാല്‍ക്കാവടി, ജന്മാഷ്ടമി പൂജ എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. കോവഡ് 19-ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യഅകലം പാലിച്ചാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്രകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു. ആചാര്യന്‍ വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരി മണ്ഡപത്തില്‍ പൂജകള്‍ അര്‍പ്പിച്ച ശേഷം അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീവത്സന്‍ നമ്പൂതിരി പുല്ലയില്‍, അജിത്ത് നമ്പൂതിരി പള്ളത്തടുക്കത്തില്ലത്ത് എന്നിവരും പങ്കെടുത്തു. രാത്രി 12ന് ജന്മാഷ്ടമി പൂജയും നടത്തി.