Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപവാസ സമരം നടത്തി
08/09/2020
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ജനദ്രോഹ നയങ്ങള്‍ക്കെതിരെ മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചുങ്കം കവലയില്‍ നടത്തിയ ഉപവാസസമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചുങ്കം കവലയില്‍ നടത്തിയ ഉപവാസ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആര്‍ അനീഷ്, എം.ശശി, കെ.സജീവന്‍, മോഹന്‍ കെ തോട്ടുപുറം, സുവര്‍ണ്ണന്‍, പോള്‍ തോമസ്, കെ.ആര്‍ അശോകന്‍, അനിരുദ്ധന്‍, സി.വി ഡാങ്കേ, എം.എന്‍ സാന്റി, സുധീഷ്, പി.റ്റി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.