Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരിയപ്പുറം തോടിന് സംരക്ഷണഭിത്തി നിര്‍മ്മാണം തുടങ്ങി
08/09/2020
ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്ന കുരയപ്പുറം തോട് സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 5, 7 വാര്‍ഡുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന കുരിയപ്പുറം തോടിന് സംരക്ഷണഭിത്തി കെട്ടി അധികജലം വലിയാനപ്പുഴയിലേക്ക് ഒഴുക്കുന്നതിന് വൈക്കം ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.സുനില്‍, ഓവര്‍സിയര്‍ പ്രീതിമോള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സന്തോഷ്, കെ.ശിവപ്രസാദ്, വി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.