Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന് മികച്ച പി.ടി.എ അവാര്‍ഡ്.
07/09/2020

വൈക്കം: ഈ വര്‍ഷത്തെ മികച്ച സ്‌കൂള്‍ പി.ടി.എ അവാര്‍ഡ് അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന് ലഭിച്ചു. വൈക്കം ഉപജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒന്നാം സ്ഥാനം നേടുന്ന സ്‌കൂള്‍ ഈ വര്‍ഷം കോട്ടയം റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്ത് ഫലം കാത്തിരിക്കുകയാണ്. അക്കാദമിക രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളിലെ കുട്ടികള്‍ പാഠ്യനുബന്ധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്‌കൂളിലെ അദ്ധ്യാപകരോടൊപ്പം പി.ടി.എ യൂം എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന സ്‌കൂളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കൂട്ടികളുടെ എണ്ണം 74-ല്‍ നിന്നും 178 ആയി ഉയര്‍ന്നു. സ്‌കൂള്‍ വളപ്പില്‍ ജൈവ പച്ചക്കറി കൃഷി, സ്‌കൂള്‍ മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി, ഫലവൃക്ഷത്തോട്ടം, നക്ഷത്രവനം, പേപ്പര്‍ പേന നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, ചോക്കു നിര്‍മ്മാണം, എല്ലാകുട്ടികള്‍ക്കും തുണി സഞ്ചി വിതരണം, നാടന്‍ ഭക്ഷ്യമേള, എല്ലാമാസവും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍, വൃദ്ധജനങ്ങളോടൊപ്പം ഉച്ചഭക്ഷണം തുടങ്ങി നിരവധി വേറിട്ട പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും നടത്തിയതിന്റെ ഫലമായാണ് മികച്ച പി.ടി.എ അവാര്‍ഡ് ലഭിച്ചത്. കൂടാതെ കുട്ടികളുടെ പോഷകാഹാരവുമായി ബന്ധപ്പെട്ട് രാവിലെ പ്രഭാത ഭക്ഷണം, മൂന്നുതരം കൂട്ടി ഉച്ചഭക്ഷണം, വൈകിട്ട് 3ന് സായാഹ്ന ഭക്ഷണം എന്നിവയും നല്‍കി വരുന്നു. അദ്ധ്യാപകരോടൊപ്പം പി.ടി.എ പ്രസിഡന്റ് സമ്പത്ത് എ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.ഡി സാബു, വികസനസമിതി അംഗങ്ങളായ എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍, ലക്ഷ്മണന്‍, കിഷോര്‍ കുമാര്‍, അദ്ധ്യാപികമാരായ അഞ്ജു കെ.എ, അനുഷ.വി, അമ്പിളി എം.ജി, പ്രസീന ശങ്കര്‍, സ്മിത മേനോന്‍, സബീന എ അലി, ബീന, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍, എന്നിവര്‍ നേതൃത്വം നല്‍കുന്നു.