Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തിദിനാഘോഷം നടത്തി
07/09/2020
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചട്ടമ്പിസ്വാമികളുടെ 168-മത് ജയന്തിദിന ആഘോഷം യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തിദിനം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ നടത്തി. ചട്ടമ്പിസ്വാമികളുടെ ചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. ദിനാചരണം യൂണിയന്‍ പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠമായ പങ്ക് വഹിച്ച വ്യക്തിയാണ് ചട്ടമ്പിസ്വാമികളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍, സി.പി നാരായണന്‍ നായര്‍, എസ്.ജയപ്രകാശ്, കെ.എസ് സാജുമോന്‍, പി.എസ് വേണുഗോപാല്‍, അയ്യേരി സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.