Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരാഹാര സമരം നടത്തി
05/09/2020
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ വടക്കേകവലയില്‍ നടത്തിയ നിരാഹാര സമരം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്‍ ബി.കെ.എം.യൂ വിന്റെയും നേതൃത്വത്തില്‍ വടക്കേക്കവലയില്‍ സംഘടിപ്പിച്ച് നിരാഹാര സമരം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യൂ മണ്ഡലം പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.കെ ചന്ദ്രബാബു, കെ.വി പവിത്രന്‍, പി.ആര്‍ രജനി, എ.എം സോമനാഥന്‍, മായ ഷാജി, കെ.രമേശന്‍, എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 600 രൂപ കൂലിയും ഇരുന്നൂറ് ദിവസം തൊഴിലും നല്‍കണം. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 7000 രൂപ ധനസഹായം നല്‍കണം. ഗ്രാമീണ തൊഴിലാളികള്‍ക്ക് 10000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയവ ആയിരുന്നു ആവശ്യങ്ങള്‍.