Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
22/03/2016

രണ്ട് ഹെക്ടര്‍ വരെയുള്ള നെല്‍കര്‍ഷകര്‍ക്ക് നെല്‍വിത്ത് സൗജന്യമായി നല്‍കിയിരുന്നത് ഒരു ഹെക്ടര്‍ വരെയുള്ളവര്‍ക്ക് മാത്രമാക്കി വിത്തിന് 80% സബ്‌സിഡിയാക്കി കുറച്ച സര്‍ക്കാര്‍ നയം തിരുത്തണമെന്ന് അഖിലേന്ത്യ കിസാന്‍സഭ വെച്ചൂര്‍ പഞ്ചായത്ത് കമ്മററിയുടെ സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കെ.കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ പരിമണം അദ്ധ്യക്ഷത വഹിച്ചു. യു.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം.സുന്ദരന്‍, അജിത്കുമാര്‍, ശ്രീദേവി ജയന്‍, കെ.കെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സുന്ദരന്‍ പരിമണന്‍ പ്രസിഡന്റും, യു.മോഹനന്‍ സെക്രട്ടറിയുമായ പുതിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു.