Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോണ്ട ആക്ടീവ നിയന്ത്രണം വിട്ട് ടിപ്പറിനടിയിലേക്ക് പാഞ്ഞുകയറി
21/11/2015
വടയാറില്‍ ടിപ്പറിനടിയിലേക്ക് പാഞ്ഞുകയറി തകര്‍ന്ന ഹോണ്ട ആക്ടീവ
അമിതവേഗതയില്‍ വന്ന ഹോണ്ട ആക്ടീവ നിയന്ത്രണം വിട്ട് ടിപ്പറിനടിയിലേക്ക് പാഞ്ഞുകയറി. റോഡിന് സമീപത്തുനിന്നവര്‍ ഒരുനിമിഷം പകച്ചു. വടയാര്‍ മാര്‍സ്ലീബ സ്‌ക്കൂളിന് സമീപമാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ആക്ടീവ നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. സ്‌ക്കൂട്ടര്‍ ഓടിക്കുകയായിരുന്ന യുവാവ് റോഡിന്റെ ഒരു വശത്തേക്ക് തെറിച്ചുവീണു. ഇതിനുശേഷമാണ് ടിപ്പറിനടിയിലേക്ക് ആക്ടീവ പതിക്കുന്നത്. റോഡില്‍ വീണ ചേര്‍ത്തല സ്വദേശിയായ യുവാവ് നിസാരപരുക്കുകളോടെ രക്ഷപെട്ടു. ടിപ്പറിനടിയില്‍പെട്ട ആക്ടീവ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.