Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സമഗ്രാധിപത്യം.
09/11/2015
ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സമഗ്രാധിപത്യം. മത്സരിച്ച 13 ഡിവിഷനുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ യു.ഡി.എഫിന് ലഭിച്ച രണ്ട് ഡിവിഷനുകളും ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബ്രഹ്മമംഗലം ഡിവിഷനിലെ സന്ധ്യാമോള്‍ സുനിലും ചെമ്മനത്തുകര ഡിവിഷനില്‍ സി.പി.എമ്മിലെ കെ.എം നടേശനും ചെമ്പ് ഡിവിഷനില്‍ സി.പി.എമ്മിലെ വി.കെ രാജുവും ഇടയാഴം ഡിവിഷനില്‍ സി.പി.ഐയുടെ ശ്രീദേവി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കൊതവറ ഡിവിഷനില്‍ സി.പി.എമ്മിലെ എം.വൈ ജയകുമാരി, കുലശേഖരമംഗലം ഡിവിഷനില്‍ സി.പി.എമ്മിലെ ടി.കെ രാജേന്ദ്രന്‍, മറവന്‍തുരുത്ത് ഡിവിഷനില്‍ സി.പി.എമ്മിലെ വി.ഭാസ്‌ക്കരന്‍, നേരേകടവ് ഡിവിഷനില്‍ സി.പി.എമ്മിലെ അനിജി പ്രസാദ്, ടി.വി പുരം ഡിവിഷനില്‍ സി.പി.ഐയുടെ ലീനമ്മ ഉദയകുമാര്‍, തോട്ടകം ഡിവിഷനില്‍ സി.പി.ഐയിലെ മായാ ഷാജി, ഉദയനാപുരം ഡിവിഷനില്‍ സി.പി.എമ്മിലെ ഷീലാ ശശിധരന്‍, വൈക്കപ്രയാര്‍ ഡിവിഷനില്‍ സി.പി.ഐയുടെ കെ.വി ഉദയകുമാര്‍, വെച്ചൂര്‍ ഡിവിഷനില്‍ സി.പി.എമ്മിലെ കെ.എസ് ഷിബു എന്നിവര്‍ വിജയിച്ചു.