Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദ്ധ്യാപകരെ ആദരിച്ചു
05/09/2020
ആശ്രമം സ്‌കൂളിലെ പത്ത് സീനിയര്‍ അദ്ധ്യാപകരെ അദ്ധ്യാപക ദിനത്തില്‍ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് പി.വി ബിനേഷ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ പത്ത് സീനിയര്‍ അദ്ധ്യാപകരെ അദ്ധ്യാപക ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് കെ.ടി അനില്‍ കുമാര്‍, എസ്.ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ മാരായ ഷാജി റ്റി കുരുവിള, എ.ജ്യോതി, പ്രഥമാധ്യാപിക പി.ആര്‍ ബിജി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, മിനി വി അപ്പുക്കുട്ടന്‍, റെജി എസ്. നായര്‍, സീമ വാസവന്‍, കെ.കെ സാബു, കവിതാ ബോസ്, സി.എസ് സന്ദീപ് എന്നീ അദ്ധ്യാപകരെയാണ് ആദരിച്ചത്.