Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓടകളുടെ പണി പൂര്‍ത്തീകരിച്ച് പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ കണത്താലി ബ്രാഞ്ച് കമ്മറ്റി
21/07/2020

വൈക്കം: വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പ് മുതല്‍ തുറുവേലിക്കുന്ന് വരെയുള്ള സംസ്ഥാനപാതയുടെ ഇരുവശത്തും കാടും പുല്ലും കയറി കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും പി.ഡബ്യൂ.ഡി ക്കും ദുരന്തനിവാരണത്തിനുമായി സര്‍ക്കാര്‍ പല ഫണ്ടുകളും അനുവദിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ സി.പി.ഐ കണത്താലി ബ്രാഞ്ച് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ.എസ്.റ്റി.പി ആധുനിക നിലവാരത്തില്‍ റോഡ് നിര്‍മ്മിച്ച് ഇരുവശങ്ങളിലും ഓടകള്‍ നിര്‍മ്മിച്ചുവെങ്കിലും ചിലയിടങ്ങളില്‍ മരങ്ങള്‍ നില്‍ക്കുന്നതുമൂലം ഓടപണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മരങ്ങള്‍ വെട്ടിമാറ്റുന്ന മുറയ്ക്ക് ഓടപണി പൂര്‍ത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്മൂലം ഈ പ്രദേശത്തെ അരീക്കുളങ്ങര ക്ഷേത്രം, ബാങ്കുകെട്ടിടം, നിരവധിയായ വീടുകള്‍ എന്നിവിടങ്ങളില്‍ ഒരു മഴയ്ക്കു തന്നെ വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ റോഡിനിരുവശങ്ങളിലെ കാടുകള്‍ മാറ്റി വൃത്തിയാക്കുകയും ഓടകളുടെ പണി പൂര്‍ത്തീകരിച്ച് പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ടോമി റിപ്പോര്‍ട്ടവതരിപ്പിച്ചു. ആര്‍.ബിജു, കെ.എം മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.