Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് -19 വ്യാപകമാകുന്ന സാഹചര്യത്തില്‍ വൈക്കത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍
21/07/2020

വൈക്കം: കോവിഡ് -19 വ്യാപകമാകുന്ന സാഹചര്യത്തില്‍ വൈക്കത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നഗരപ്രദേശത്തും വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്തുരുത്ത്, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കോവിഡ് സ്ഥിതീകരിച്ചു കഴിഞ്ഞു. താലൂക്ക് ആശുപത്രി ജീവനക്കാരിയുടേതടക്കം പലരുടെയും ഉറവിടം വ്യക്തമല്ലാത്തത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. രോഗം സ്ഥിതീകരിച്ച ചിലര്‍ക്കെങ്കിലും വിപുലമായ സമ്പര്‍ക്കമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ച് വൈക്കത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. നഗരത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയാല്‍ ഗ്രാമപ്രദേശങ്ങള്‍ക്കും അതു താനെ ബാധകമാകും. ഓരോ പ്രദേശത്തും രോഗവ്യാപനം തടയാന്‍ അതത് പ്രദേശത്തെ ഭരണാധികാരികള്‍ക്കാണ് കഴിയുക. വൈക്കം നഗരത്തില്‍ അടിയന്തിരമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും സെക്രട്ടറി എം.പി സെന്നും അധികൃതരോടാവശ്യപ്പെട്ടു.