Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.
18/07/2020
വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യസേവകന്‍ ജോണസ്റ്റ് പെരേര നല്‍കിയ പഠനസാമഗ്രികളുടെ വിതരണം നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. പനങ്ങാട് ഫിഷറീസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ ജോണസ്റ്റ് പെരേരയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് മിനി, പി.ടി.എ പ്രസിഡന്റ് രേഖ സുഗുണന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ സൗദാമിനി എന്നിവര്‍ പങ്കെടുത്തു.