Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആടി വെള്ളി ആഘോഷിച്ചു
18/07/2020
ആടിവെള്ളി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം അയ്യര്‍കുളങ്ങരയില്‍ തെക്കേമറ്റക്കാട്ട് നടന്ന കന്യകാപൂജ.

വൈക്കം: ആചാരനുഷ്ഠാനങ്ങളോടെ തമിഴ് ബ്രാഹ്മണകുടുംബങ്ങളില്‍ ആടിവെള്ളി ആഘോഷം. രാമായണ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ആടി വെള്ളിയായി ആഘോഷിച്ചുവരുന്നത്. കന്യകകളായ കൊച്ചുകുട്ടികളെ ദേവിയായി സങ്കല്‍പ്പിച്ച് പുതുവസ്ത്രമണിയിച്ച്് മൈലാഞ്ചി ചാര്‍ത്തി ആടയാഭരണങ്ങള്‍ അണിയിച്ച് തറവാട്ടില്‍ പാരമ്പര്യമായി ലഭിച്ച വെള്ളി വിളക്ക് പൂജാമുറിയില്‍ തെളിയിച്ചശേഷം ശര്‍ക്കരപ്പൊങ്കല്‍, പൊങ്കല്‍ എന്നീ നിവേദ്യങ്ങള്‍ തയ്യാറാക്കി സുമംഗലികള്‍ പൂജ നടത്തി. തലമുറകളുടെ സൗഭാഗ്യത്തിനായാണ് ചടങ്ങ് നടത്തുന്നത്.