Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ പൂജകള്‍ ആരംഭിച്ചു.
18/07/2020

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നട തുറന്ന് പതിവ് പൂജകള്‍ ആരംഭിച്ചു. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ക്ഷേത്രനട തുറന്നത്. പഞ്ചപുണ്യാഹത്തിന് ശേഷം ഉപാധികളോടെ ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തി. വിശേഷാല്‍ തീയാട്ടും വടക്കുപുറത്ത് കൊടുംകാളിക്കായി ഗുരുതിയും നടന്നു. മേടം ഒന്നിന് വിഷുദിനത്തില്‍ രാത്രിയില്‍ നടക്കുന്ന എരി തേങ്ങ, അരിയേറ് എന്നിവയ്ക്ക് ശേഷം മൂത്തേടത്തുകാവ് ഭഗവതി മധുരപുരിക്ക് പോകുന്നതായാണ് വിശ്വാസം. തിരിച്ചെഴുന്നള്ളുന്നത് കര്‍ക്കിടകം ഒന്നിനാണ്. മേടം ഒന്നിന് നടയടക്കുന്നതു മുതല്‍ നട തുറക്കുന്ന കര്‍ക്കിടകം ഒന്നു വരെ ക്ഷേത്രനട തുറക്കാറില്ലെന്ന പ്രത്യേകതയുമുണ്ട്. ഇന്നു മുതല്‍ നിയന്ത്രണ വിധേയമായി ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.