Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹിക വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് കോവിഡ് ആശുപത്രി തുറക്കാന്‍ നഗരസഭ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനമായി.
18/07/2020

വൈക്കം: സാമൂഹിക വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് കോവിഡ് ആശുപത്രി തുറക്കാന്‍ നഗരസഭ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനമായി. ഇതിനായി വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പണി പൂര്‍ത്തീകരിച്ചുവരുന്ന ഒ.പി കെട്ടിടവും പുളിംഞ്ചുവടിനു സമീപമുള്ള പ്രീമെട്രിക് ഹോസ്റ്റലും സ്‌കൂളുകളും കണ്ടെത്തിക്കഴിഞ്ഞു. തെരുവോരങ്ങളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനായി നടപടി സ്വീകരിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടകളും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ടുവരെ ഹോട്ടല്‍, ബേക്കറി, റസ്‌റ്റോറന്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കും. എ.ടി.ംെ കൗണ്ടറുകളില്‍ ആവശ്യത്തിന് സാനിറ്റൈസറും ഹാന്റ് വാഷും ബാങ്കുകള്‍ കരുതണം. എ.ടി.എമ്മിലെ എ.സി പ്രവര്‍ത്തിപ്പിക്കരുത്. വാതിലുകള്‍ തുറന്നിടണം. മാസ്‌ക് ധരിക്കാത്തവരുടെയും സാമൂഹിക അകലം പാലിക്കാത്തവരുടെയും പേരില്‍ കര്‍ശന നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് യോഗത്തില്‍ അദ്ധ്യക്ഷനായി.