Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യവിരുദ്ധകേന്ദ്രമായി ടൗണ്‍ ഹാള്‍ മാറുന്നു.
17/07/2020
വൈക്കം: കരാറുകാരന്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ നഗരസസഭ ടൗണ്‍ ഹാള്‍ സാമൂഹ്യവിരുദ്ധകേന്ദ്രമായി മാറുന്നു. നഗരത്തിലെ കൂടിച്ചേരലുകള്‍ക്കുംആഘോഷങ്ങള്‍ക്കും വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മൂന്നു നില ടൗണ്‍ഹാള്‍ മന്ദിരമാണ് ഇന്ന് അനാഥമായി കിടക്കുന്നത്. വൈക്കം കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടന്ന സമയത്ത് കുറെക്കാലം കോടതി പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. ബഹുനില കോടതിസമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ടൗണ്‍ഹാള്‍ കെട്ടിടം അവഗണനയില്‍ത്തന്നെ. വിലയേറിയ ചില്ലുജനാലകള്‍ പലതും പൊട്ടിയ നിലയിലാണ്. കതകുകളും കെട്ടിടഭാഗങ്ങളും പലതും കേടായ സ്ഥിതിയിലാണ്. ചോര്‍ച്ചമൂലം മുകള്‍നിലയില്‍ മഴക്കാലത്ത് വെള്ളം നിറയും. കെട്ടിടം മനോഹരമായി നവീകരിച്ച് തെക്കുഭാഗത്ത് മിനി ഓഡിറ്റോറിയവും ടോയ്‌ലെറ്റുകളും നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ സമ്മേളനങ്ങളും ആഘോഷചടങ്ങുകളും മറ്റും നടത്താനുതകും വിധം ടൗണ്‍ഹാള്‍ മനോഹരമായി പുതിക്കിപ്പണിയണമെന്ന് പലതവണ നഗരസഭ തീരുമാനിച്ചുവെങ്കിലും തീരുമാനങ്ങളൊന്നും ഇതേവരെ നടപ്പിലായിട

വൈക്കം: കരാറുകാരന്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടിയ നഗരസസഭ ടൗണ്‍ ഹാള്‍ സാമൂഹ്യവിരുദ്ധകേന്ദ്രമായി മാറുന്നു. നഗരത്തിലെ കൂടിച്ചേരലുകള്‍ക്കുംആഘോഷങ്ങള്‍ക്കും വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മൂന്നു നില ടൗണ്‍ഹാള്‍ മന്ദിരമാണ് ഇന്ന് അനാഥമായി കിടക്കുന്നത്. വൈക്കം കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടന്ന സമയത്ത് കുറെക്കാലം കോടതി പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. ബഹുനില കോടതിസമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ടൗണ്‍ഹാള്‍ കെട്ടിടം അവഗണനയില്‍ത്തന്നെ. വിലയേറിയ ചില്ലുജനാലകള്‍ പലതും പൊട്ടിയ നിലയിലാണ്. കതകുകളും കെട്ടിടഭാഗങ്ങളും പലതും കേടായ സ്ഥിതിയിലാണ്. ചോര്‍ച്ചമൂലം മുകള്‍നിലയില്‍ മഴക്കാലത്ത് വെള്ളം നിറയും. കെട്ടിടം മനോഹരമായി നവീകരിച്ച് തെക്കുഭാഗത്ത് മിനി ഓഡിറ്റോറിയവും ടോയ്‌ലെറ്റുകളും നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ സമ്മേളനങ്ങളും ആഘോഷചടങ്ങുകളും മറ്റും നടത്താനുതകും വിധം ടൗണ്‍ഹാള്‍ മനോഹരമായി പുതിക്കിപ്പണിയണമെന്ന് പലതവണ നഗരസഭ തീരുമാനിച്ചുവെങ്കിലും തീരുമാനങ്ങളൊന്നും ഇതേവരെ നടപ്പിലായിട്ടില്ല. നിലവില്‍ നഗരസഭാ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് എ.സി ഓഡിറ്റോറിയമടക്കം വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ ബഹുനില മന്ദിരം നിര്‍മ്മിക്കുന്നതിനും നഗരസഭ കാര്യാലയം ടൗണ്‍ഹാളിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. വാടകയിനത്തില്‍ നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനവും നഷ്ടമാവുകയാണ്. മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായും പലപ്പോഴും ഇവിടെ മാറുന്നുണ്ട്. ടൗണ്‍ഹാള്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികളും നാട്ടുകാരും.