Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി.
17/07/2020
ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനം ഇല്ലാത്ത അക്കരപ്പാടം മേഖലകളില്‍ ആശ്രമം സ്‌കൂള്‍ ഹയര്‍സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റ് വിഭാഗം ഒരുക്കുന്ന വൈ-ഫൈ സംവിധാനം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കരപ്പാടത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി ആശ്രമം സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ എന്‍.എസ്.എസ് യൂണിറ്റ് ഈ മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി. വിവിധ വിഭാഗങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനം ആശ്വാസമായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എസ്.ജയന്‍, ശാഖാ സെക്രട്ടറി രതീഷ്, വൈസ് പ്രസിഡന്റ് സദാശിവന്‍, അദ്ധ്യാപക പ്രതിനിധി രജി എസ് നായര്‍, പി.ഡി സരസന്‍ എന്നിവര്‍ പങ്കെടുത്തു.