Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായ വിതരണം നടത്തി.
17/07/2020
പി.എം.എ.വൈ പദ്ധതിയില്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന 197 വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ധനസഹായ വിതരണവും ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭ പി.എം.എ.വൈ പദ്ധതിയില്‍പ്പെടുത്തി 197 പേര്‍ക്കുകൂടി വീട് നിര്‍മ്മിച്ച് കൊടുക്കാനുള്ള ധനസഹായ വിതരണം നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും ആദ്യഗഡു ധനസഹായ വിതരണവും ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ നിര്‍വഹിച്ചു. നാലുലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. രണ്ടുലക്ഷം രൂപ നഗരസഭയും ഒന്നരലക്ഷം രൂപ കേന്ദ്രഗവണ്‍മെന്റും 50000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ 368 പേര്‍ക്ക് വീട് അനുവദിച്ചിരുന്നു. ഇതില്‍ 120 പേര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 165 വീടുകള്‍ നിര്‍മ്മാണഘട്ടത്തിലുമാണ്. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, ജി.ശ്രീകുമാരന്‍ നായര്‍, അംബരീഷ് ജി വാസു, രോഹിണിക്കുട്ടി അയ്യപ്പന്‍, സെക്രട്ടറി രമ്യാകൃഷ്ണന്‍, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ജോബി ആന്റണി എന്നിവര്‍ പങ്കെടുത്തു.