Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
14/07/2020

വൈക്കം: വൈക്കത്തിന്റെ സമീപ പഞ്ചായത്തുകളിലും ചേര്‍ത്തലയിലും കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചു. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയാക്കി. കഴിയുന്നതും ഉപഭോക്താക്കളെ കടയ്ക്ക് പുറത്ത് നിര്‍ത്തി സാധനങ്ങള്‍ നല്‍കണമെന്നും പുറത്ത് നില്‍ക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വസ്ത്ര വ്യാപാരശാലകള്‍, ആഭരണശാലകള്‍ തുടങ്ങി ആളുകളെ അകത്ത് പ്രവേശിപ്പിക്കേണ്ട സ്ഥാപനങ്ങള്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ അകത്തേക്ക് കടത്തിവിടാന്‍ പാടില്ല. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന് വഴിയോരകച്ചവടങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നവരെ പൂര്‍ണ്ണമായി നിരോധിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണം. സന്ദര്‍ശകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറുകളും രേഖപ്പെടുത്തണം. പൊതുജനങ്ങള്‍ക്കും ബ്രേക്ക് ദി ചെയിന്‍ ഡയറികള്‍ നല്‍കും. ഇതില്‍ പോകുന്ന സ്ഥലങ്ങള്‍ അടക്കമുള്ള സമ്പര്‍ക്ക വിവരങ്ങള്‍ സൂക്ഷിക്കണം. ദിവസവും നഗരസഭാ പ്രദേശത്ത് നഗരസഭയും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന ഉണ്ടായിരിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മൈക്ക് അനൗണ്‍സ്‌മെന്റ്, നോട്ടീസ് വിതരണം അടക്കമുള്ള ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ട്.