Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വി മൂന്നാംഘട്ട വിതരണം നടത്തി
11/07/2020
ആശ്രമം സ്‌കൂള്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വി മൂന്നാംഘട്ട വിതരണം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനസംവിധാനം അനിവാര്യമായപ്പോള്‍ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സൗകര്യമില്ലാതെ വിഷമിച്ചതെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അടിയന്തിര നടപടികളും പൊതുസമൂഹത്തിന്റെ സഹായസഹകരണങ്ങളും കൊണ്ട് പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ് യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വി വിതരണത്തിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 35 വിദ്യാര്‍ത്ഥികള്‍ക്കാണ് ടി.വി നല്‍കുന്നത്. പ്രിസിപ്പാള്‍ എ.ജ്യോതി, പ്രഥമാധ്യാപിക പി.ആര്‍ ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, പി.ടി ജിനീഷ്, ബീന കെ സുഗതന്‍, ജയന്തി കെ തങ്കപ്പന്‍, റെജി എസ് നായര്‍, എം.എസ് സുരേഷ് ബാബു, ബി.എസ് ബിജി, മിനി വി അപ്പുക്കുട്ടന്‍, യീര രാജ്, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.