Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.കെ കേശവന്റെ 23-ാമത് ചരമവാര്‍ഷികം ആചരിച്ചു.
11/07/2020
മുന്‍ എം.എല്‍.എ എം.കെ കേശവന്റെ ചരമവാര്‍ഷിക ദിനത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സി.കെ ആശ എം.എല്‍.എ ഉപഹാരം നല്‍കുന്നു

വൈക്കം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ബി.കെ.എം.യൂ ദീര്‍ഘകാലം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദീര്‍ഘകാലം വൈക്കം എം.എല്‍.എ യുമായിരുന്ന എം.കെ കേശവന്റെ 23-ാമത് ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉദയനാപുരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും നടത്തി. അനുസ്മരണ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, ജോണ്‍ വി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.അജിത്ത്, കെ.എസ് രത്‌നാകരന്‍, ജില്ലാ കൗണ്‍സില്‍ അംഗം പി.എസ് പുഷ്പമണി, സ്‌നേഹലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.