Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തി
11/07/2020

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായ വിതരണവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തി. മികച്ച വിജയം നേടിയ വൈക്കപ്രയാര്‍ 1498-ാം നമ്പര്‍ ശാഖയിലെ പൂജ മോനിച്ചനെ ആദരിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.സനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജോ. കണ്‍വീനര്‍ പി.സി വിജയന്‍ അദ്ധ്യക്ഷനായി. കെ.അശോകന്‍, കെ.സജീവ്, സൂസമ്മ സേവ്യര്‍, ആര്‍.ബാലചന്ദ്രന്‍, ബാബു വടക്കേമുറി, മംഗളന്‍, മോനിച്ചന്‍ എന്നിവര്‍ സംസാരിച്ചു.