Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
11/07/2020
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് മറവന്തുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ വിധേയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മറവന്തുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂ.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കെ.എസ് ബിജുമോന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ്, എം.കെ ഷിബു, ബാബു പൂവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, ജഗദ അപ്പുക്കുട്ടന്‍, ഷൈന്‍ പ്രകാശ്, അശോകന്‍ കൂമ്പേല്‍, സി.വി ഡാങ്കേ, കെ.എസ് ജിജിമോന്‍ എന്നിവര്‍ പങ്കെടുത്തു.