Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
09/07/2020
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും സ്വര്‍ണ്ണക്കടത്ത് വിഷയവും വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജോണി വളവത്ത്, അബ്ദുള്‍ സലാം റാവുത്തര്‍, ജയ്‌ജോണ്‍ പേരയില്‍, സിറിള്‍, ഷാജി വല്ലൂത്തറ, സജിവോത്തമന്‍, ഷേര്‍ലി ജയപ്രകാശ്, ജോര്‍ജ്ജ് വര്‍ഗീസ്, ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവാദമായ സ്വര്‍ണ്ണക്കള്ളകടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.വി സുരേന്ദ്രന്‍, എസ്.ഡി സുരേഷ് ബാബു, എസ്.ജയപ്രകാശ്, ടി.കെ വാസുദേവന്‍, റഷീദ് മങ്ങാടന്‍, എസ്.ശ്യാംകുമാര്‍, റെജി മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
സ്വര്‍ണ്ണക്കളളകടത്തുകാരെ സഹായിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാജ്യദ്രോഹ നടപടികള്‍ക്കെതിരെ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് പി.വി വിവേക് പ്ലാത്തനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വി.എം ഷാജി, എം.ഗോപാലകൃഷ്ണന്‍, യു.ബേബി, ബി.എല്‍ സെബാസ്റ്റ്യന്‍, വി.പി ബേബി, സേവ്യര്‍ ചിറ്ററ, ഇ.വി അജയകുമാര്‍, സജീവ് ഉഴുന്നുതറ, കെ.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.