Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനവും സമ്മേളനവും നടത്തി.
09/07/2020
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം.

വൈക്കം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്നും രാജ്യന്തരതലത്തില്‍ ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ദേശീയ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം വൈക്കം നിയോജകമണ്ഡലം കമ്മറ്റി പ്രകടനവും സമ്മേളനവും നടത്തി. പ്രകടനത്തിനു ശേഷം നടന്ന സമ്മേളനം അഡ്വ. ജയിംസ് കടവന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, തങ്കമ്മ വര്‍ഗ്ഗീസ്, സിന്ധു സജീവന്‍, ഷൈല അംബുജാക്ഷന്‍, സിറില്‍ ജോസഫ്, സി.ജെ ജോണ്‍, ജോസ് വേലിക്കകം, സജിമോന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.