പൊതുതാല്‍പ്പര്യ അപേക്ഷ നല്കി.
09/07/2020
വൈക്കം: വെള്ളൂര്‍ പി.എച്ച്.സി യില്‍ നിന്ന് പ്രമേഹരോഗികള്‍ക്ക് ലഭിച്ചിരുന്ന ഇന്‍സുലിന്‍ മൂന്നുമാസമായിട്ട് മുടങ്ങിയിരിക്കുകയാണ്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഇന്‍സുലിന്‍ വാങ്ങുന്നത് നിര്‍ധനരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതും ജീവിതം കൂടുതല്‍ ദുരിതപൂര്ണ്ണമാക്കുന്നതുമാണ്. ആയതിനാല്‍ പി.എച്ച്.സി യില്‍ നിന്ന് അടിയന്തിരമായി ആവശ്യമായ ഇന്‍സുലിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ.വി തങ്കമണി പൊതുതാല്‍പ്പര്യ അപേക്ഷ നല്കി.