Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍ഷീല്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നടത്തി
08/07/2020
വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദകേന്ദ്രത്തില്‍ വച്ചു നടന്ന ആയുര്‍ഷീല്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കൊവിഡും പകര്‍ച്ച പനികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം സ്വകാര്യമേഖലയിലെ ആയുര്‍വേദ ആശുപത്രികള്‍ വഴി നടപ്പിലാക്കുന്ന ആയുര്‍ഷീല്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദകേന്ദ്രത്തില്‍ വച്ച് നടന്നു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, മറവന്തുരുത്ത് ജുമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ആചാര്യ കൃഷ്ണകുമാര്‍, എന്‍.അനില്‍ ബിശ്വാസ്, ഡോ. വിജിത്ത് ശശിധര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ പരിശോധനകള്‍, ശോധന ചികിത്സ, രസായന ചികിത്സ എന്നിവ ഉള്‍പ്പെട്ടതാണ് ആയുര്‍ ഷീല്‍ഡ് പാക്കേജ്.