Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന രക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് വൈക്കം നവോത്ഥാന രക്തസാക്ഷി ചരിത്ര സ്മാരക സമിതി
08/07/2020
ദളവാക്കുളത്ത് നവോത്ഥാന രക്തസാക്ഷികള്‍ക്ക് സ്മാരകം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട നവോത്ഥാന രക്തസാക്ഷി ചരിത്ര സ്മാരക സമിതി നേതാക്കള്‍ നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന് നിവേദനം സമര്‍പ്പിക്കുന്നു.

വൈക്കം: ദളവാക്കുളം രക്തസാക്ഷികളുടെ കുഴിമാടത്തിനുമേല്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും മററ് ചമയങ്ങളും നീക്കം ചെയ്ത് അവിടെ നവോത്ഥാന രക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് വൈക്കം നവോത്ഥാന രക്തസാക്ഷി ചരിത്ര സ്മാരക സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചെയര്‍മാന്‍ ബിജു വി കണ്ണേഴന് സമിതി നിവേദനം സമര്‍പ്പിച്ചു. കേരളത്തിലെ ആദ്യത്തെ ക്ഷേത്രപ്രവേശന ജാതി വിരുദ്ധ പോരാട്ടത്തിലൂടെ ധീരരക്തസാക്ഷികളായവരെ അടയാളപ്പെടുത്തുന്നതാണ് ദളവാക്കുളം. ഇരുന്നൂറോളം കീഴാളരായ യുവപോരാളികളെ കുഴിച്ച് മൂടിയ ദളവാക്കുളം വികസനത്തിന്റെ പേരില്‍ ബസ് സ്റ്റാന്റ് ആക്കി മാറ്റിയത്. ബ്രാഹ്മണ-ഹിന്ദുത്വ താല്‍പ്പര്യമാണ് നടപ്പാക്കിയതെന്ന് നിവേദനത്തില്‍ ആരോപിച്ചു. സമിതി ചെയര്‍മാന്‍ എം.ജെ ജോണ്‍, കണ്‍വീനര്‍ കെ.കൃഷ്ണന്‍കുട്ടി, സി.രാജശേഖരന്‍, റഷീദ് മട്ടാഞ്ചേരി, ജിജോ പാല എന്നിവരുടെ സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.