Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രേക്ക് ദി ചെയിന്‍ ഡയറിയുടെ വിതരണം നടത്തി
08/07/2020
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ബ്രേക്ക് ദി ചെയിന്‍ ഡയറിയുടെ വിതരണം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് അനിതാ ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ബ്രേക്ക് ദി ചെയിന്‍ ഡയറിയുടെ വിതരണം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് അനിതാ ബാബു ഉദ്ഘാടനം ചെയ്തു. കൊറോണ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിന് വിവര ശേഖരണ ഡയറി പ്രയോജനപ്പെടുത്താനാണ് ആട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡയറി വിതരണം ചെയ്തത്. പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ്.സുരാജ്, എന്‍.എസ് ഇന്ദുഷ, പി.ടി.എ പ്രസിഡന്റ് രേഖ സുഗുണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ പ്രതാപ് രാജ്, എന്‍.കെ സൗദാമിനി എന്നിവര്‍ പങ്കെടുത്തു.