Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
03/07/2020
പെട്രോള്‍-പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയന്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ സമര ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍-പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന സമരം ഐ.എന്‍.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദും, ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ എ.ഐ.ടി.യൂ.സി സംസ്ഥാന കമ്മറ്റിയംഗം ടി.എന്‍ രമേശനും ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ സി.ഐ.ടി.യൂ ഏരിയ പ്രസിഡന്റ് പി.ഹരിദാസും ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍, ജോസ് വേലിക്കകം, ഇടവട്ടം ജയകുമാര്‍, ജി.രാജീവ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മോഹന്‍ കെ തോട്ടുപുറം, ജോയി കൊട്ടമംഗലം, കെ.എം രാജപ്പന്‍, സന്തോഷ് ചക്കനാടന്‍, യു.കെ സജീവ്, ജിജി പുന്നപ്പുഴി എന്നിവര്‍ പ്രസംഗിച്ചു.