Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണം
03/07/2020

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) യോഗം ആവശ്വപ്പെട്ടു. ഹോം ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇവര്‍ നിരന്തരമായി സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ജോലി ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുന്ന ഇവരുടെ വീടുകളിലുള്ളവര്‍ക്കും രോഗബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ഡി.രഞ്ജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.അനില്‍ ബിശ്വാസ്, ബിന്ദു ദിനേശ്, സിന്ധു, വത്സല, രാജശ്രീ, മിനി, അമ്മിണി എന്നിവര്‍ പ്രസംഗിച്ചു.