Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
03/07/2020

വൈക്കം: വെച്ചൂര്‍ പുത്തന്‍കായല്‍ പാടശേഖരത്തിലെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി കൃഷിക്കാവശ്യമായ വൈദ്യുതി പുനഃസ്ഥാപിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി സണ്ണി കൊച്ചുപൊട്ടയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ആര്‍ ഷൈലകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ, പി.വി ജയന്തന്‍, ആര്‍.കൃഷ്ണന്‍കുട്ടി, എസ്. മനോജ്കുമാര്‍, ഷാജി മുഹമ്മദ്, പി.കെ മണിലാല്‍. സുരേഷ്‌കുമാര്‍, ജോസഫ് ചെങ്ങനേഴ്ത്ത്, രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.