Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി നല്‍കി.
02/07/2020
ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെമ്പ് സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വി സംഘം പ്രസിഡന്റ് പി.വി പ്രസാദ് പ്രഥമാധ്യാപിക ജാന്‍സി ജേക്കബിന് കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന ചെമ്പ് സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെമ്പ് അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ടി.വി നല്‍കി. സംഘം പ്രസിഡന്റ് പി.വി പ്രസാദ് പ്രഥമാധ്യാപിക ജാന്‍സി ജേക്കബിന് ടി.വി കൈമാറി. ബോര്‍ഡംഗങ്ങളായ കെ.വി മനോഹരന്‍, അഡ്വ. പി.വി സുരേന്ദ്രന്‍, ടി.കെ വാസുദേവന്‍, ബിനി രവീന്ദ്രന്‍, സംഘം സെക്രട്ടറി സി.എസ് സലിം, സിസ്റ്റര്‍ അമല, ഷൈനി പി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.