Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി നല്‍കി.
02/07/2020
സാമൂഹ്യ പ്രവര്‍ത്തകനായ ജോസഫ് കൊല്ലശ്ശേരില്‍ വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് നല്‍കിയ പത്ത് എല്‍.ഇ.ഡി ടി.വി കള്‍ എറണാകുളം -അങ്കമാലി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ.പോള്‍ ചിറ്റിനപ്പള്ളി ഏറ്റുവാങ്ങുന്നു.

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സാമൂഹ്യപ്രവര്‍ത്തനായ ജോസഫ് കൊല്ലശ്ശേരില്‍ പത്ത് എല്‍.ഇ.ഡി ടി.വി നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് തെക്കിനേന്‍ ഏറ്റുവാങ്ങിയ ടി.വി കള്‍ എറണാകുളം-അങ്കമാലി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ ഫാ.പോള്‍ ചിററിനപ്പള്ളി സ്‌കൂളിന് കൈമാറി. സഹവികാരി ഫാ.മാത്യൂ വരിക്കാട്ടുപാടം, പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, എച്ച്.എം ആന്‍സി ജേക്കബ്, പി.ടി.എ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍, ഫൊറോനപള്ളി ട്രസ്റ്റിമാരായ ജോണി തുരുത്തൂര്‍, സ്‌കറിയ ആന്റണി, വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ആവള്ളില്‍, വര്‍ഗ്ഗീസ് വല്ലയില്‍ എന്നിവര്‍ പങ്കെടുത്തു.