Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളിച്ചുണര്‍ത്തല്‍ സമരം നടത്തി.
01/07/2020
ജീവനക്കാര്‍ക്ക് മുടങ്ങിപ്പോയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സെറ്റോ വൈക്കം താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച വിളിച്ചുണര്‍ത്തല്‍ സമരം താലൂക്കോഫീസ് പടിക്കല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മുടങ്ങിക്കിടക്കുന്നഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്കോഫീസിനു മുന്നില്‍ വിളിച്ചുണര്‍ത്തല്‍ സമരം നടത്തി. സെറ്റോ താലൂക്ക് ചെയര്‍മാന്‍ റോജന്‍ മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് കണ്‍വീനര്‍ പി.പ്രദീപ്, എന്‍.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ജെ.റോബി, ബ്രാഞ്ച് പ്രസിഡന്റ് അംബിള്‍ പി പ്രകാശ്, കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി, ഷിബു പി.വി, രാജീവ് പി.ആര്‍, എം.അനില്‍കുമാര്‍, ബിനോയി പി.ആര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.