Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കി നല്‍കി.
01/07/2020
നഗരസഭയിലെ കാരയില്‍ 26-ാം വാര്‍ഡിലെ ഗവണ്‍മെന്റ് ടൗണ്‍ എല്‍.പി.എസ് സ്‌കൂളില്‍ പഠിക്കുന്ന കൂട്ടിക്ക് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ടെലിവിഷന്‍ കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു കൈമാറുന്നു.

വൈക്കം: യൂത്ത് കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം നഗരസഭയിലെ കാരയില്‍ 26-ാം വാര്‍ഡിലെ ഗവണ്‍മെന്റ് ടൗണ്‍ എല്‍.പി.എസ് സ്‌കൂളില്‍ പഠിക്കുന്ന കൂട്ടിക്ക് യൂത്ത് കോണ്‍ഗ്രസ് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കി നല്‍കി. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു കൂട്ടിക്ക് ടെലിവിഷന്‍ കൈമാറി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി, യൂത്ത് കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.എസ് സുജിത്, സേവാദള്‍ സംസ്ഥാന സെക്രട്ടറി പി.എസ് പ്രതീഷ്, കെ.എസ്.യൂ നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്‍ ജോസഫ്, ഷാനവാസ് കരിം, ജി.ശ്രീകുമാരന്‍ നായര്‍, അനൂപ് ചിന്നപ്പന്‍, പി.ഡി പ്രസാദ്, ബി.ഐ പ്രദീപ് കുമാര്‍, കെ.എം രാജപ്പന്‍, ബിനോയ് ദേവസ്യ, രാജേഷ്, ഓമന മുണാടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.