Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
01/07/2020
മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഫിഷറീസ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറ ിപി.എന്‍ കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ക്ഷേമനിധിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പലിശരഹിത വായ്പകള്‍ വിതരണം ചെയ്യുക, പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എന്‍ കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി.കെ വാസുദേവന്‍, എം.അശോകന്‍, പി.എ ബാബു, എം.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.