ധര്‍ണ്ണ നടത്തി.
30/06/2020
പ്രവാസി സമൂഹത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റി താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഐ.എന്‍.ടി.യൂ.സി കേന്ദ്ര കമ്മറ്റിയംഗം കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പ്രവാസി സമൂഹത്തോടെ കാണിക്കുന്ന അവഗണനയിലും ഇന്ധന വിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ഐ.എന്‍.ടി.യൂ.സി കേന്ദ്രകമ്മറ്റിയംഗം കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആര് ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്.രാജീവ്, അബ്ദുള്‍ സലാം റാവുത്തര്‍, എസ്.സുധാകരന് നായര്‍, ഷാജി മുഹമ്മദ്, പി.ഡി ഉണ്ണി, കെ.കെ സചിവോത്തമന്, ബി.ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിച്ചു.