Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരക്കേറിയ കോട്ടയം, എറണാകുളം റൂട്ടുകളില്‍ കാലപ്പഴക്കം ചെന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ യാത്രക്കാരെ പെരുവഴിയിലാക്കുന്നു
21/03/2016
വൈക്കത്തുനിന്ന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലാതിനെ തുടര്‍ന്ന് വൈററിലയില്‍ സര്‍വീസ് നിര്‍ത്തിയപ്പോള്‍

തിരക്കേറിയ കോട്ടയം, എറണാകുളം റൂട്ടുകളില്‍ കാലപ്പഴക്കം ചെന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ യാത്രക്കാരെ പെരുവഴിയിലാക്കുന്നു. രാവിലെയും വൈകുന്നേരവും വൈക്കം ഡിപ്പോയില്‍ നിന്ന് എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്ന മിക്ക ബസുകളും പാതിവഴിയില്‍ സര്‍വീസ് മുടക്കുന്നു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ സര്‍വീസുകള്‍ പാതിവഴിയില്‍ മുടങ്ങുന്നത് ഉദ്യോഗസ്ഥരെയും ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയുമെല്ലാം വളരെയധികം ബുദ്ധിമുട്ടിക്കുന്നു. സ്വകാര്യ ബസുകളോട് മത്സരിച്ചുവേണം ഈ റൂട്ടില്‍ സര്‍വീസ് നടത്തേണ്ടതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കാരണം അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസുകള്‍ എറണാകുളം ഭാഗത്തേക്കുണ്ട്. ഇതിനിടയിലൂടെ വേണം കെ.എസ്.ആര്‍.ടി.സിക്ക് ലാഭം ഉണ്ടാക്കുവാന്‍. ജീവനക്കാരുടെ ഇടപെടലുകളില്‍ നല്ല വരുമാനത്തിലാണ് ബസുകളെല്ലാം പോകുന്നത്. എന്നാല്‍ ബസുകളുടെ ശോച്യാവസ്ഥയാണ് ഇവിടെ വില്ലനാകുന്നത്. കോട്ടയം, എറണാകുളം, തൊടുപുഴ ഭാഗങ്ങളിലേക്ക് നല്ല ബസുകള്‍ സര്‍വീസിനായി ഉറപ്പുവരുത്തണമെന്ന യാത്രക്കാരുടെയും ജീവനക്കാരുടെയുമെല്ലാം ആവശ്യം ഡിപ്പോ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുപോലെ തന്നെ വൈക്കത്തെ ചില സര്‍വീസുകളില്‍ സ്വകാര്യ ബസ് ലോബിയുടെ അനധികൃത ഇടപെടലുകള്‍ ഉണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.