എല്‍.ഇ.ഡി ടി.വി നല്കി.
30/06/2020
ഹിന്ദു ഐക്യവേദി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന എല്‍.ഇ.ഡി ടി.വി താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, ടൗണ്‍ കമ്മറ്റി വൈസ് പ്രസിഡന്റ് തേത്തോത്തില് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് കൈമാറുന്നു.
വൈക്കം: നിര്‍ദ്ധന കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഹിന്ദു ഐക്യവേദി വൈക്കം ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ടി.വി നല്കി. താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, ടൗണ്‍ കമ്മറ്റി വൈസ് പ്രസിഡന്റ് തേത്തോത്തില് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ടി.വി കൈമാറി. പി.എന്‍ വിക്രമന് നായര്‍, ശിവദാസന്‍ നായര്‍, സുഭാഷ് ടി.വി പുരം, യുവമോര്‍ച്ച സെക്രട്ടറി പുഷ്പന് എന്നിവര്‍ പങ്കെടുത്തു.