Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി വിതരണം ചെയ്തു.
30/06/2020
കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വി യുടെ വിതരണം വൈക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വൈക്കം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഇ.ഡി ടി.വി വിതരണം ചെയ്തു. ടി.വി പുരത്ത് നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്ത് നടന്ന വിതരണ പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യൂവും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ പ്രസിഡന്റ് അംബിള്‍ പി പ്രകാശ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സതീഷ് ജോര്‍ജ്ജ്, വി.പി ബോബിന്‍, റോജന്‍ മാത്യൂ, വി.ആര്‍ ബിനോയി, പി.വി ഷിബു, ജെ.റോബി എന്നിവര്‍ പ്രസംഗിച്ചു.