Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു.
30/06/2020
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി ബ്രഹ്മകലശ പൂജ നടത്തുന്നു.

വൈക്കം: പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു. ഭഗവാന്റെ വിഗ്രഹം കളഭം ചാര്‍ത്തി വിശേഷാല്‍ പൂജ നടത്തി. രാവിലെ ഉഷപൂജ, എതിര്‍ത്തപൂജ, ബ്രഹ്മകലശപൂജ എന്നിവയ്ക്ക് ശേഷം കളഭം എഴുന്നള്ളിപ്പ് നടത്തി. തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. മേല്‍ശാന്തി എ.ജി ഗോവിന്ദന്‍ നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി, മുരുങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി.