Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
29/06/2020
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് മറവന്‍ന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടവട്ടം പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, എന്‍.സി തോമസ്, എം.ശശി, ആര്‍.അനീഷ്, ബാബു പുവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്, സേവ്യര്‍ ചിറ്ററ, ബി.എല്‍ സെബാസ്റ്റ്യന്‍, യൂ.ബേബി, ജല്‍ജി വര്‍ഗ്ഗീസ്, എം.ഗോപാലകൃഷ്ണന്‍, വി.പി ബേബി എന്നിവര്‍ പ്രസംഗിച്ചു.